ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്. 2023 ലെ അവാർഡ് മോഹൻലാലിന് ലഭിച്ചു. ഈ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. ദാദാസാഹിബ് ഫാൽക്കെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തിയത്.
10 ലക്ഷം രൂപയാണ് സമ്മാനത്തുക. ഈ മാസം 23ന് ഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്. 2004-ൽ മലയാളി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് അവാർഡിന് അർഹനായത്. കഴിഞ്ഞ വർഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ലഭിച്ചിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.