കെടിയു ഡിജിറ്റൽ സർവകലാശാലയിലെ വിസി നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം എന്നാവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകി ഗവർണർ. സുപ്രീം കോടതി ഉത്തരവ് പരിഷ്ക്കരണം എന്നാണ് ആവശ്യം. ഇന്ന് രാവിലെയാണ് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചത്.
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 11 ന് സർവകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻറെ സസ്പെൻഷൻ റദ്ദാക്കിയ യോഗത്തിന് ശേഷം ഇതാദ്യമായാണ് വീണ്ടും സിൻഡിക്കേറ്റ് ചേരുന്നത്.