കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മൊബൈല്‍ എറിഞ്ഞുനല്‍കാൻ ശ്രമിച്ചയാള്‍ പിടിയില്‍; രണ്ടു പേര്‍ ഓടിരക്ഷപെട്ടു #kannur_central_Prison



             
 കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ കടത്താൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്.

ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടു. ജയില്‍ കോമ്ബൗണ്ടില്‍ അതിക്രമിച്ച്‌ കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നല്‍കാനായിരുന്നു ശ്രമം. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്.

മൂന്ന് പേര്‍ ജയില്‍ കോമ്ബൗണ്ടില്‍ അതിക്രമിച്ച്‌ കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥര്‍ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കുകയും ചെയ്തു.

നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഒരു മൊബൈല്‍ ഫോണും വലിച്ചെറിയുന്നത് ഉദ്യോഗസ്ഥര്‍ കണ്ടത്. പൊലീസുകാരെ കണ്ടതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഓടുന്നതിനിടെ അക്ഷയ് നിലത്തുവീഴുകയായിരുന്നു. ഓടി രക്ഷപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0