ഉലുവ ആളൊരു വിരുതൻ; പ്രഷറും കൊളസ്ട്രോളും ഒക്കെ കൈപ്പിടിയിൽ #Fenugreek


 മലയാളികളുടെ ഭക്ഷണക്രമത്തില്‍ സുലഭമായി കണ്ടുവരുന്ന ഒന്നാണ് ഉലുവ. മിക്ക കറികളിലെയും  പ്രധാന ചേരുവകളിലൊന്നാണ് ഉലുവ. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉലുവ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അധികമാരും അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങളും ഉലുവയ്ക്കുണ്ട്.

മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ഉലുവ സഹായിക്കും. ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉലുവ ഇതുവഴി രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. ഉലുവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യത്തിന്റെയും വിറ്റാമിനുകളുടെയും ഗുണങ്ങള്‍ കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കരള്‍ ശുദ്ധീകരിക്കാനും രക്തം ശുദ്ധമാക്കാനും ഉലുവ സഹായിക്കുന്നു. ഉലുവ അസിഡിറ്റി, നെഞ്ചെരിച്ചില്‍ മുതലായവയ്ക്ക് ഫലപ്രദമായ പ്രതിവിധിയാണ്. ഭക്ഷണത്തിന് മുന്‍പ് ഉലുവപ്പൊടി വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.

ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കാരണം ഇതില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ ഉലുവ വെള്ളം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ മികച്ചതാണ്. മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനും ഉലുവ വെള്ളം ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ഇതിലെ ഫൈബറും മറ്റ് രാസപദാര്‍ത്ഥങ്ങളും ദഹനപ്രക്രിയ പതിയെ ആക്കുന്നു. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍. കൊളസ്‌ട്രോള്‍ കൂട്ടാനും  സഹായിക്കും.

ചര്‍മത്തിന്റെയും ആരോഗ്യം കാക്കുന്നു. വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഉലുവ ചര്‍മത്തിലെ തിണര്‍പ്പുകളും കറുത്ത പാടുകളും മാറാന്‍ സഹായിക്കും. ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉലുവ ഫലപ്രദമായ ഒരു പ്രതിവിധിയാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല ഉപധികളില്‍ ഒന്നാണ് ഉലുവ ചായ. ഇത് ദിവസവും കുടിക്കുന്നവരില്‍ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.
 
 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0