ഇരിക്കൂർ : കല്യാട് ചുങ്കത്തിന് സമീപം പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ പകൽ വൻ കവർച്ച. കെ.വി. സുമതയുടെ വീട്ടിൽ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തു. കടത്തി. 30 പവൻ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും ആണ് നഷ്ട്ടപ്പെട്ടത്. ഇരിക്കൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.