കണ്ണൂർ: കണ്ണൂരിൽ റെയിൽ പാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി. സംഭവത്തിൽ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽ പന്നേൻപാറക്കടുത്തായി പാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടത്തിയത്. സംശയാസ്പദമായി കണ്ടവരെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.