കൂത്തുപറമ്പിൽ അറവ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ ദമ്പതികളെ പിടികൂടി ഡിവൈഎഫ്ഐ #DYFI

 
 കൂത്തുപറമ്പ്: കൂത്തുപറമ്പ് പട്ടണത്തിൽ രാത്രികാലങ്ങളിൽ അറവ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതായി ആരോപിച്ച് ദമ്പതികളെ ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നഗരസഭയിലും ഇവർക്കെതിരെ പരാതി നൽകി.

 എന്നാൽ ഞങ്ങൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ പോയവരാണെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചുവെന്നുമുള്ള ആരോപണവുമായി ദമ്പതികൾ രംഗത്തെത്തി.
പട്ടണത്തിലെ പല ഭാഗങ്ങളിലും അറവ് മാലിന്യം പതിവായി വലിച്ചെറിയുന്നതിനെ തുടർന്ന് തെരുവ് നായ ശല്യം രൂക്ഷമായിരുന്നു.

 കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും അപകട ഭീഷണിയും ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐയുടെ രാത്രികാല സ്ക്വാഡ് പരിശോധന നടത്തിയത്.ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടിയ ദമ്പതികളെ കൂത്തുപറമ്പ് പോലീസിൽ ഏൽപ്പിക്കുകയു ചെയ്തു 

മാലിന്യം സംസ്കരിക്കാതെ കുറഞ്ഞ തുകയ്ക്ക് ഇത്തരം ആളുകൾക്ക് കൈമാറുന്ന കടകൾക്കെതിരെയും നടപടി ആവശ്യപ്പെട്ട് നഗരസഭയിൽ പരാതി നൽകുകയും ചെയ്തു.

അതേസമയം തങ്ങളാണ് ആക്രമണത്തിനിരയായതെന്നാരോപിച്ച് ദമ്പതികൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിച്ചതിനെയാണ് തടഞ്ഞതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരാണ് നായ്ക്കൾക്ക് ആഹാരം കൊടുക്കുന്നത് തന്നെ തടയുന്നതെന്നും അവർ ആരോപിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0