ചെമ്പേരി: ഏരുവേശ്ശി എരത്ത്കടവ് പുഴയിലേക്ക് മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചുണ്ടപ്പറമ്പ് സ്വദേശി ആന്റണി മുണ്ടക്കൽ (55) ആണ് മരിച്ചത്. പയ്യാവൂർ പാറക്കടവ് ഭാഗത്ത് പുഴയിൽ നിന്നാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ആൻ്റണിയെ മുച്ചക്ര വാഹനം മറിഞ്ഞ് കാണാതായത്.