കണ്ണൂർ: ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാപഞ്ചായത്തും സംയുക്തമായി കണ്ണൂർ പോലീസ് മൈതാനിയിൽ സംഘടിച്ച കാർഷിക പരമ്പരാഗത വ്യവസായ ഉൽപന്ന പ്രദർശന വിപണമേള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പുകൾ, പരമ്പരാഗത വ്യവസായങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, ഫർണിച്ചറുകൾ, ജൈവ കമ്പോസ്റ്റ് ടാങ്ക്, ഭക്ഷ്യോൽപന്നങ്ങൾ, സോളാർ പവർപ്ലാന്റ് ഉൾപ്പെടെയുള്ള വൈവിധ്യങ്ങളായ 106 സ്റ്റാളുകളാണ് പവലിയനിൽ ഒരുക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ യു.പി ശോഭ, അഡ്വ. ടി സരള, ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയൻ മാസ്റ്റർ, വ്യവസായ വകുപ്പ് ജനറൽ മാനേജർ കെ.എസ് അജിമോൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൺ ജോൺ, കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ പി ശാലിനി, ആർ നിധിൻ, രഞ്ജു മാണി എന്നിവർ പങ്കെടുത്തു. മേള സെപ്റ്റംബർ നാലിന് അവസാനിക്കും.