ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം #delhi_cheif_Minister
ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് എതിരെ അക്രമം. സിവില്‍ ലൈനിലെ വസതിക്ക് മുന്നില്‍ ജനങ്ങളെ കാണുന്നതിന് ഇടയിലാണ് സംഭവം. 35 വയസ്സുള്ള അക്രമി മുഖ്യമന്ത്രിയെ അടിക്കുകയായിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തു.
ജനസമ്പര്‍ക്ക പരിപാടിക്ക് ഇടയിലാണ് ദില്ലി മുഖ്യമന്ത്രിക്ക് നേരെ അക്രമമുണ്ടായത്. സംഭവത്തെ ദില്ലി ബി ജെ പി ശക്തമായി അപലപിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവം എന്ന് ബി ജെ പി പ്രതികരിച്ചു. അതേസമയം, വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ദില്ലിയില്‍ മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ലെന്ന് ദേവേന്ദ്രര്‍ യാദവ് പ്രതികരിച്ചു.