ലീഗുകാർ വെട്ടിനുറുക്കി കാട്ടിലുപേക്ഷിച്ച സിപിഐ എം പ്രവർത്തകൻ മരിച്ചു #CPIM_WORKER
തളിപ്പറമ്പ്: ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ച അരിയിലിലെ ആശാരിപ്പണിക്കാരനായിരുന്ന വള്ളേരി മോഹനൻ മരിച്ചു. കണ്ണൂർ എ കെ ജി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.2012 ഫെബ്രുവരി 21ന് രാവിലെ 8.30 നാണ് ലീഗ് അക്രമികൾ വീട്ടിലെത്തി മോഹനനെ എടുത്തു കൊണ്ടു പോയി വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ചത്. തലയിലുൾപ്പടെ ശരീരമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു.
മോഹനനെ അക്രമികൾ എടുത്തു കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച സ്കൂൾ വിദ്യാർഥിയായ മകൻ മിഥുനെയും ഇരുമ്പു വടി കൊണ്ടടിച്ചും വെട്ടിയും പരിക്കേൽപ്പിച്ചു. ലീഗ് അക്രമികൾ കാട്ടിലുപേക്ഷിച്ച മോഹനനെ ഒരു മണിക്കൂറിലേറെ തെരഞ്ഞാണ് ഭാര്യയും അയൽക്കാരുമുൾപ്പടെ കണ്ടെത്തിയത് തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതും അക്രമികൾ തടഞ്ഞു. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തി മറ്റൊരു വഴിയിലൂടെ ചുമന്നെടുത്താണ് ആശുപത്രിയിലെത്തിക്കാനായത്.