അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം വൈകിട്ട് 4 ന് #AMMA_Election
അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി.വൈകിട്ട് 4.30 ഓടെയായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക. ശ്വേത മേനോനും ദേവനും തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. രവീന്ദ്രനും കുക്കു പരമേശ്വരനുമാണ് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികൾ.ജോയിന്റ്സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്.
അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് ചേർന്നുള്ള തിരഞ്ഞെടുപ്പെന്നും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും മോഹൻലാൽ പ്രതികരിച്ചു. ആരെയും വിട്ട് പോയിട്ടില്ല, എല്ലാവരും ഇതിലുണ്ട്.അംഗങ്ങളുടെ അഭിപ്രായം ആയിരിക്കും അടുത്ത ഭരണസമിതിയെന്നും മോഹൻലാൽ വ്യക്തമാക്കി.
AMMA ASSOCIATION
Cinema
Cinema News
Entertainment
Entertainment News
Kerala
Latest News
Malayoram News