Taliapramba News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Taliapramba News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

യുവതിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. #Taliparamba


 തളിപ്പറമ്പ്:
യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടപ്പെങ്ങാട് ബാലേസുഗിരി പള്ളിക്ക് സമീപമുള്ള കൈതോടുങ്കൽ വീട്ടിൽ നിന്ന് ആന്റണിയുടെ മകൾ സോന ആന്റണി (23) കാണാതായി. സുനോജ് എന്ന പുരുഷനൊപ്പം അവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 22 ന് രാവിലെ 9 മണിക്ക് സോന തന്റെ സുഹൃത്തിനെ കാണാൻ പോയിരുന്നെന്നും നാളിതുവരെയായിട്ടും തിരിച്ചെത്തിയിട്ടില്ലെന്നുമുള്ള അമ്മ റാൻസി ജോസിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 A case has been registered and an investigation has been launched into the complaint of the missing woman.

ലീഗുകാർ വെട്ടിനുറുക്കി കാട്ടിലുപേക്ഷിച്ച സിപിഐ എം പ്രവർത്തകൻ മരിച്ചു #CPIM_WORKER


തളിപ്പറമ്പ്: ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ച അരിയിലിലെ ആശാരിപ്പണിക്കാരനായിരുന്ന വള്ളേരി മോഹനൻ മരിച്ചു. കണ്ണൂർ എ കെ ജി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.2012 ഫെബ്രുവരി 21ന് രാവിലെ 8.30 നാണ് ലീഗ് അക്രമികൾ വീട്ടിലെത്തി മോഹനനെ എടുത്തു കൊണ്ടു പോയി വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ചത്. തലയിലുൾപ്പടെ ശരീരമാസകലം വെട്ടേറ്റ് ​ഗുരുതരാവസ്ഥയിൽ 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു.

മോഹനനെ അക്രമികൾ എടുത്തു കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച സ്കൂൾ വിദ്യാർഥിയായ മകൻ മിഥുനെയും ഇരുമ്പു വടി കൊണ്ടടിച്ചും വെട്ടിയും പരിക്കേൽപ്പിച്ചു. ലീഗ് അക്രമികൾ കാട്ടിലുപേക്ഷിച്ച മോഹനനെ ഒരു മണിക്കൂറിലേറെ തെരഞ്ഞാണ് ഭാര്യയും അയൽക്കാരുമുൾപ്പടെ കണ്ടെത്തിയത് തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതും അക്രമികൾ തടഞ്ഞു. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തി മറ്റൊരു വഴിയിലൂടെ ചുമന്നെടുത്താണ് ആശുപത്രിയിലെത്തിക്കാനായത്.


കണ്ണൂർ കുടിയാൻമല - കൊക്കമുള്ള് റോഡില്‍ മാലിന്യം തള്ളി ; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അധികൃതര്‍. #Kudiyanmala


കുടിയാന്‍മല : കൊക്കമുള്ള് റോഡില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ വഴിത്തിരിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നിരവധി പ്ലാസ്റ്ററിക് ബാഗുകളില്‍ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമായി മാലിന്യം തള്ളിയത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറെ അറിയിക്കുകയും, മെമ്പറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻ്റും കുടിയാന്മല Sl യും ADS സെക്രട്ടറിയും ഹരിത കർമ്മസേന അംഗങ്ങളും നാട്ടുകാരും ചേർന്ന് സ്ഥലം സന്ദർശിക്കുകയും മാലിന്യം അവിടെ നിന്ന് ഒഴിവാക്കുകയും ചെയ്തു. മാലിന്യം തള്ളിയ ആളുകളെ കുറിച്ച് സൂചന ലഭിച്ചതായും കർശനമായ നടപടിയെടുക്കുമെന്നും പഞ്ചായത്തും പോലീസ് വിഭാഗവും ഉറപ്പ് നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0