തലശ്ശേരി: ഇരിട്ടി- തലശ്ശേരി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പാനൂർ പെരിങ്ങത്തൂരിൽ വച്ച് ഓടുന്ന സ്വകാര്യ ബസിൽ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്‌റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് രാവിലെ മുതൽ ഇരിട്ടി-തലശ്ശേരി ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികൾ സർവീസ് നിർത്തിവെച്ച് പ്രതിഷേധം തുടങ്ങിയത്.
തലശ്ശേരി ബസ് സ്‌റ്റാൻ്റ് വഴി സർവീസ് നടത്തുന്ന കണ്ണൂർ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളും ഇന്ന് പണിമുടക്കുകയാണ്.
അതേസമയം തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുക്ക് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തെ തുടർന്ന് ഇന്നലെ ചൊക്ലി പോലീസ് അനുരഞ്ജന ചർച്ച നടത്തിയെങ്കിലും തൊഴിലാളികൾ സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു.