കണ്ണൂർ: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടർ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.
അതേസമയം ഗാര്‍ഹിക ഉപയോഗ സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. രാജ്യാന്തര എണ്ണ വിലയിൽ ഉണ്ടായ കുറവാണ് രാജ്യത്ത് എല്‍പിജി സിലണ്ടര്‍ വില കുറയാന്‍ കാരണം.