ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 ആഗസ്റ്റ് 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്.

• വാൽപ്പാറയിൽ കുട്ടിയെ കടിച്ചുകൊന്ന് പുലി. അസം സ്വദേശികളുടെ എട്ടുവയസ്സുള്ള കുട്ടിയെയാണ് കടിച്ചു കൊന്നത്. വേവർലി എസ്റ്റേറ്റിലാണ് സംഭവം.

• ദില്ലിയിലെ തെരുവുനായ ശല്യത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. തെരുവുനായകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് കോടതി നടപടി.

• കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞ കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണയെ ഹൈക്കമാൻഡ് പുറത്താക്കി. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പരസ്യമായി സമ്മതിച്ചതിനെ തുടർന്ന് ആയിരുന്നു നടപടി.

• വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെടല്‍. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍ എത്തിത്തുടങ്ങിയെന്ന് സപ്ലൈകോ മാനേജര്‍ രമേഷ്.

• സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. മോശമായി പെരുമാറിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുതെന്നും മന്ത്രി.

• ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് വിവാദ സർക്കുലർ ഇറക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. സർവകലാശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകി.

• വോട്ടര്‍ പട്ടിക ക്രമക്കേട് തൃശ്ശൂരിലും സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. ഞങ്ങള്‍ പോലും അറിയാതെ ആറ് കള്ളവോട്ടുകള്‍ ഞങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തുവെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0