തൃശൂർ വ്യാജ വോട്ടർ പട്ടിക: പട്ടികയിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും #voter_list

 

തൃശൂർ: വോട്ട് ക്രമക്കേടിൽ വ്യാജ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തവരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും. പൊൻകുന്നം ക്യാപിറ്റൽ സി4 ലെ വോട്ടർ എസ് അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവറാണെന്ന് അയൽക്കാരന്റെ വെളിപ്പെടുത്തൽ. നിയമസഭാ, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ വോട്ട് തിരുവനന്തപുരത്താണ്. തദ്ദേശ സ്വയംഭരണ വോട്ടർ പട്ടികയിൽ, തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലത്താണ് അജയകുമാറിന്റെ വോട്ട്. വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചുള്ള പരിശോധനയിലൂടെയാണ് എസ് അജയകുമാറിനെ തിരിച്ചറിഞ്ഞത്.
 തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർഎസ്എസ് നേതാവും കുടുംബവും നടത്തിയ ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. 2024 ൽ തൃശൂർ, ആലത്തൂർ പാർലമെന്റ് മണ്ഡലങ്ങളിൽ ഇരട്ട വോട്ട് രേഖപ്പെടുത്തിയത് ആർഎസ്എസ് നേതാവ് ഷാജി വരവൂരാണ്. ഷാജിയുടെ ഭാര്യ സ്മിതയ്ക്കും അമ്മ കമലാക്ഷിക്കും രണ്ട് മണ്ഡലങ്ങളിലും വോട്ടുകളുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ തൃശൂർ മേഖലാ സെക്രട്ടറി കൂടിയായ ഷാജി നടത്തിയ ക്രമക്കേടുകളുടെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.

ആലത്തൂർ മണ്ഡലത്തിലെ എട്ടാം വാർഡായ വരവൂരിലാണ് ഷാജിക്കും കുടുംബത്തിനും വോട്ടുള്ളത്. പൂങ്കുന്നത്തെ ഇൻലാൻഡ് ഉദയ നഗർ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. ഒരേ ഫ്ലാറ്റ് നമ്പർ ഉപയോഗിച്ച് ഫ്ലാറ്റ് നമ്പർ ശരിയായി രേഖപ്പെടുത്താതെ വോട്ടർ പട്ടികയിൽ ഇടം നേടിയ നിരവധി പേരുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0