• ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും
വോട്ടര്‍ പട്ടികയിലെ ക്രമക്കേടും ഉയര്‍ത്തി ബിജെപിക്കെതിരെ ശക്തമായ
പ്രതിഷേധത്തിന് ഒരുങ്ങി ഇന്ത്യാസഖ്യം.
• സർക്കാരിന്റെ കരുതലിൽ അടച്ചുറപ്പുള്ള ഭവനം സ്വന്തമാക്കി മൽസ്യത്തൊഴിലാളികൾ.
തിരുവനന്തപുരം മുട്ടത്തറയില്‍ പുനര്‍ഗേഹം പദ്ധതി വഴി
മൽസ്യത്തൊഴിലാളികൾക്കായി നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ താക്കോൽ
ദാനം മുഖ്യമന്ത്രി നിർവഹിച്ചു.
• സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ
വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്
പ്രഖ്യാപിച്ചിട്ടുണ്ട്.
• കുവൈത്തിൽ കുടുംബ സന്ദർശന വിസയ്ക്ക് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ
വന്നു. പുതുക്കിയ വിസാ ചട്ടങ്ങൾ പ്രകാരം, മൾട്ടിപ്പിൾ എൻട്രി സംവിധാനവും
ഉൾപ്പെടുത്തി കൂടുതൽ സൗകര്യങ്ങളോടെയാണ് പുതിയ സംവിധാനം നിലവിൽ വന്നത്.
• ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ചുമത്തിയ അമേരിക്കന്‍
നടപടിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.
• രജിസ്ട്രാറുടെ ചുമതല നിര്‍വ്വഹണം വി സി തടസപ്പെടുത്തുന്നുവെന്ന്
ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍
സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
• അമേരിക്കയില്‍ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച്
സൈനികര്‍ക്ക് പരിക്ക്. സൈന്യത്തിലെ തന്നെ ഉയര്‍ന്ന റാങ്കുള്ള 28കാരനായ
കോര്‍ണേലിയസ് റഡ്ഫോര്‍ഡ് ആണ് ആക്രമണത്തിന് പിന്നില്‍.
• ചൊക്രമുടി കയ്യേറ്റത്തിൽ വീണ്ടും റവന്യു വകുപ്പിന്റെ നടപടി. ഒരു അനധികൃത
പട്ടയം കൂടി ദേവികുളം സബ് കളക്ടര്‍ റദ്ദ് ചെയ്തു. ചൊക്രമുടിയുടെ
തുടക്കത്തില്‍ വിന്റര്‍ ഗാര്‍ഡന്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ
പട്ടയമാണ് റദ്ദാക്കിയത്.