പാനൂർ: വടക്കേ പൊയിലൂർ പാറയുള്ളപറമ്പ് പഞ്ചവടിയിൽ രാമകൃഷ്‌ണൻ്റെ വീട്ടിൽനിന്ന് 38.25 പവൻ സ്വർണാഭരണം മോഷണം പോയ സംഭവത്തിൽ അടുത്ത ബന്ധു അറസ്‌റ്റിലായി. ഇരിട്ടിയിൽ താമസിക്കാരിയാണു യുവതി. കോടതി റിമാൻഡ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ചന്ദ്രമതി വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ആഭരണമാണ് നഷ്ടമായത്.
ജൂൺ 13നും ജൂലൈ 17നും ഇടയിലാണ് മോഷണം നടന്നത്. ജൂലൈ 17ന് ആണ് വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് കൊളവല്ലൂർ പൊലീസിൽ പരാതി നൽകി. ചില സംശയത്തിനെ അടിസ്‌ഥാനത്തിൽ അന്വേഷണം ബന്ധുവിലേക്കെത്തുകയായിരുന്നു.