• ധര്‍മസ്ഥലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. വാര്‍ത്താ
ചിത്രീകരണത്തിനിടെ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയായിരുന്നു.
• സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍
ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന്
മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ഇതോടെ രണ്ടാംഘട്ടത്തില്‍ അടിസ്ഥാന
ഇന്‍ഷ്വറന്‍സ് പരിരക്ഷ 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയരും.
• കേരള തീരത്തെ ആഴക്കടൽ ഖനനം സ്വകാര്യ മേഖലയ്ക്കു നൽകും മുമ്പ് കൂടിയാലോചനകൾ നടത്തില്ലെന്ന് കേന്ദ്ര സർക്കാർ.
• ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം ദുഷ്‍കരം. റോഡും
പാലങ്ങളും ഒന്നാകെ തകർന്നതിനാൽ ധരാലി ഗ്രാമത്തിൽ രക്ഷാപ്രവർത്തനം പൂർണതോതിൽ
തുടങ്ങാനായില്ല.
• തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അക്ഷയകേന്ദ്രം ഈടാക്കുന്ന സേവനത്തുക ഏകീകരിച്ചു.
• കേരള സർവകലാശാല സിൻഡിക്കറ്റ് എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്ന
ചുമതലയല്ലേ വെെസ് ചാൻസലർക്കുള്ളതെന്നും രജിസ്ട്രാറുടെ സസ്പെൻഷൻ
സിൻഡിക്കറ്റ് റദ്ദാക്കിയ നടപടി അംഗീകരിക്കുന്നതിൽ വിസിക്ക്
വിരോധമെന്താണെന്നും ഹൈക്കോടതി.
• പ്രത്യേക പുനഃപരിശോധനയിൽ ബിഹാറിലെ വോട്ടർപ്പട്ടികയിൽനിന്ന് 65 ലക്ഷം
പേർ എങ്ങനെ പുറത്തായെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ശനിയാഴ്ചക്കകം
വിശദീകരിക്കണമെന്ന് സുപ്രീംകോടതി.
• പുത്തുമല ഉരുൾദുരന്തിന് ഇന്ന് ആറാണ്ട്. 2019 ആഗസ്‌ത്
എട്ടിന് പച്ചക്കാട് പൊട്ടിയൊഴുകി പുത്തുമല ഇല്ലാതായി. 17 മനുഷ്യജീവൻ
പൊലിഞ്ഞു. 18 ദിവസം നീണ്ട തിരച്ചിലിൽ 12 മൃതദേഹം കണ്ടെടുത്തു. അഞ്ചുപേരെ കാണാതായി.