• ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ
പ്രളയത്തിലും വൻനാശം. ധാരാലിയ ഗ്രാമത്തിന്റെ ഭൂരിഭാഗവും ഒലിച്ചുപോയി.
നിരവധിപ്പേർ കുടുങ്ങി. 11 സൈനികരടക്കം 60ലേറെ പേരെ കാണാതായെന്ന് ദേശീയ
ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
• ഉത്തരകാശിലെ ധരാലിയിലുണ്ടായ മേഘ വിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം
പുരോഗമിക്കുന്നു. സംസ്ഥാന -ദേശീയ ദുരന്ത നിവാരണ സേനയുടെയും കരസേനയുടെയും
നേതൃത്വത്തിൽ വിവിധ സംഘങ്ങളായാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
• തീരദേശ ജനതയുടെ സുരക്ഷിത പുനരധിവാസം ലക്ഷ്യംവെച്ചുള്ള പുനര്‍ഗേഹം പദ്ധതി
വഴി നാളിതുവരെ 5,361 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുക്കാന്‍ സാധിച്ചതായി
മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
• സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
രണ്ട് ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല്
ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്
റെഡ് അലർട്ട്.
• മഴകനത്തതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു.
കെഎസ്‌ഇബിയുടെ കക്കി, മൂഴിയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഷോളയാർ,
പെരിങ്ങൽകുത്ത്, ബാണാസുര സാഗർ അണക്കെട്ടുകളിൽ റെഡ്
അലർട്ട് നൽകി.
• കേസ് ഒതുക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയിൽനിന്ന് ഇഡി ഏജന്റുമാർ
കൈക്കൂലി വാങ്ങിയ കേസിലെ ഒന്നാംപ്രതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാർ ഓഹരികൾ കൂടുതലായും വാങ്ങിക്കൂട്ടിയത്
അച്ഛന്റെയും ഭാര്യയുടെയും പേരിൽ.
• റഷ്യയ്ക്കു സമീപം ആണവ മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ അമേരിക്കൻ
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെ അമേരിക്കയുമായുള്ള ആണവ
ഉടമ്പടിയിൽനിന്ന് പിൻമാറി റഷ്യ. 1987ൽ യുഎസുമായി ഒപ്പുവച്ച ഇന്റർമീഡിയറ്റ്
റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് (ഐഎൻഎഫ്) കരാറിൽനിന്നാണ് റഷ്യ പിൻമാറിയത്.
• 17000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം
വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനായി റിലയന്‍സ് ഗ്രൂപ്പ്
ചെയര്‍മാന്‍ അനില്‍ അംബാനി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്
മുന്നില്‍ ഹാജിരായി.