• എഴുതിയും പറഞ്ഞും പകർന്ന അറിവിന്റെ പാഠങ്ങളും സൗഹൃദമധുരവും
ഹൃദയത്തിലേറ്റി തലമുറകളുടെ ഗുരുനാഥന് മലയാളം വിടചൊല്ലി. കൈരളിയുടെ
രാഷ്ട്രീയ–സാംസ്കാരിക ജീവിതത്തെ പ്രകാശമാനമാക്കിയ പ്രൊഫ. എം കെ സാനു ഇനി
സുകൃതസ്‌മരണ.
• ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകളെ കുടുക്കാൻ
വ്യാജമൊഴി നൽകാൻ ആദിവാസി യുവതികളെ ബജ്‌രംഗ്കാരും പൊലീസും ക്രൂരമായി
പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ.
• റെക്കോർഡ് നിയമനവുമായി എൽഡിഎഫ് സർക്കാർ. 2016 മെയ് മുതൽ ഇതുവരെ
2,89,936 നിയമനശുപാർശകളാണ് പിഎസ്‍സി അയച്ചത്. ഈ വർഷം ഡിസംബറോടെ മൂന്ന്
ലക്ഷം കടക്കും. കൂടുതൽ വിരമിക്കൽ നടക്കുന്നതിനാൽ വരുന്ന വർഷവും കൂടുതൽ
തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
• ഓണക്കാലത്ത് യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ട് കെഎസ്‌ആർടിസിയുടെ അധിക
സർവീസുകൾ. 29 മുതൽ സെപ്‌തംബർ 15വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന്
ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക
സർവീസുകൾ ഏർെപ്പെടുത്തും.
• എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ അമിതാധികാര പ്രയോഗവുമായി
താല്‍ക്കാലിക വൈസ് ചാന്‍സലര്‍. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി ഗോപിന്
രജിസ്ട്രാറുടെ അധിക ചുമതല നല്‍കിയുള്ള ഉത്തരവ് പുറത്തിറക്കിയതായി പരാതി.
• കുത്തക ഭീമന്‍ അനില്‍ അംബാനിയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ആദ്യ
അറസ്റ്റ് രേഖപ്പെടുത്തി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 3,000
കോടിയുടെ വായ്പാ തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിസ്വാള്‍
ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് (ബിടിപിഎല്‍) മാനേജിങ് ഡയറക്ടര്‍
പാര്‍ത്ഥസാരഥി ബിസ്വാളിനെയാണ് അറസ്റ്റ് ചെയ്തത്.
• പ്രിൻസിപ്പലിനെ മാറ്റാൻ സ്കൂളിലെ കുടിവെള്ള സംഭരണിയിൽ വിഷം ചേർത്തു. കർണാടക
ബലഗാവി ഹുലികാട്ടിയിലെ എൽ പി സ്‌കൂളിലാണ് സംഭവം. സംഭവത്തിൽ ശ്രീരാമസേന
താലൂക്ക് സെക്രട്ടറി സാഗർ പാട്ടിൽ ഉൾപ്പടെയുള്ളവർ അറസ്റ്റിലായി.