August 04 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 04 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 04 ആഗസ്റ്റ് 2025 | #NewsHeadlines


• ചെറിയൊരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മ‍ഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

• എഴുതിയും പറഞ്ഞും പകർന്ന അറിവിന്റെ പാഠങ്ങളും സ‍ൗഹൃദമധുരവും ഹൃദയത്തിലേറ്റി തലമുറകളുടെ ഗുരുനാഥന്​ മലയാളം വിടചൊല്ലി. കൈരളിയുടെ രാഷ്​ട്രീയ–സാംസ്​കാരിക ജീവിതത്തെ പ്രകാശമാനമാക്കിയ പ്രൊഫ. എം കെ സാനു ഇനി സുകൃതസ്‌മരണ.

• ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകളെ കുടുക്കാൻ വ്യാജമൊഴി നൽകാൻ ആദിവാസി യുവതികളെ ബജ്‌രംഗ്കാരും പൊലീസും ക്രൂരമായി പീഡിപ്പിച്ചെന്ന്‌ വെളിപ്പെടുത്തൽ.

• റെക്കോർഡ് നിയമനവുമായി എൽഡിഎഫ് സർക്കാർ. 2016 മെയ് മുതൽ ഇതുവരെ 2,89,936 നിയമനശുപാർശകളാണ് പിഎസ്‍സി അയച്ചത്. ഈ വർഷം ഡിസംബറോടെ മൂന്ന് ലക്ഷം കടക്കും. കൂടുതൽ വിരമിക്കൽ നടക്കുന്നതിനാൽ വരുന്ന വർഷവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

• ഓണക്കാലത്ത്‌ യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ട്‌ കെഎസ്‌ആർടിസിയുടെ അധിക സർവീസുകൾ. 29 മുതൽ സെപ്‌തംബർ 15വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവീസുകൾ ഏർെപ്പെടുത്തും.

• എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ അമിതാധികാര പ്രയോ​ഗവുമായി താല്‍ക്കാലിക വൈസ് ചാന്‍സലര്‍. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി ​ഗോപിന് രജിസ്ട്രാറുടെ അധിക ചുമതല നല്‍കിയുള്ള ഉത്തരവ് പുറത്തിറക്കിയതായി പരാതി.

• കുത്തക ഭീമന്‍ അനില്‍ അംബാനിയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 3,000 കോടിയുടെ വായ്പാ തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിസ്വാള്‍ ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് (ബിടിപിഎല്‍) മാനേജിങ് ഡയറക്ടര്‍ പാര്‍ത്ഥസാരഥി ബിസ്വാളിനെയാണ് അറസ്റ്റ് ചെയ്തത്.

• പ്രിൻസിപ്പലിനെ മാറ്റാൻ സ്കൂളിലെ കുടിവെള്ള സംഭരണിയിൽ വിഷം ചേർത്തു. കർണാടക ബലഗാവി ഹുലികാട്ടിയിലെ എൽ പി സ്‌കൂളിലാണ് സംഭവം. സംഭവത്തിൽ ശ്രീരാമസേന താലൂക്ക് സെക്രട്ടറി സാഗർ പാട്ടിൽ ഉൾപ്പടെയുള്ളവർ അറസ്റ്റിലായി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 04 ആഗസ്റ്റ് 2024 - #NewsHeadlinesToday


• വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മലയിലും മുണ്ടക്കൈയിലും രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും. തിരച്ചിലിന്റെ ആറാം ദിനമാണിന്ന്. ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 206 പേരെ.

• സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

• വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ ദുരന്ത മേഖലയിലെ എല്ലാ കുട്ടികള്‍ക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഇന്ന് തിരച്ചിൽ നടത്തും. ഗംഗാവലി പുഴയിൽ വെള്ളം കുറയുന്നത്‌ പരിഗണിച്ചാണ്‌ തിരച്ചിൽ.

• ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ  മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്ത് മാസത്തെ റേഷൻ വിഹിതം ‌സൗജന്യമായി നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

• കേന്ദ്രസർക്കാരിൻ്റെ നിർദ്ദിഷ്ട് ബ്രോഡ്കാസ്റ്റ് ബില്ലിലൂടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം.

• വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയൊഴുകുന്നു. വിവിധ മേഖലകളിലെ പ്രമുഖരും സാധാരണക്കാരും ഉൾപ്പടെ ലക്ഷക്കണക്കിനാളുകളാണ് സഹായഹസ്തം നീട്ടുന്നത്‌.

• കഴിഞ്ഞവർഷം 2.16 ലക്ഷംപേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിങ്ങ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0