ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 ആഗസ്റ്റ് 2025 | #NewsHeadlines

• ധർമസ്ഥലയിൽ അസ്ഥികൂടം കണ്ടെത്തി. ഉൾക്കാട്ടിലെ നേത്രാവതി സ്നാന ഘട്ടിനടുത്തുള്ള ആറാമത്തെ പോയിന്റിൽ നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് പരിശോധന നടന്നത്.

• കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ പരിഹാസം കലർന്ന പ്രതികരണവുമായി കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ.

• താൽകാലിക വിസി നിയമനത്തിൽ വൻ തിരിച്ചടി. വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ വിധി പകർപ്പ് പുറത്ത്. സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം താൽക്കാലിക വിസി നിയമനം നടത്തേണ്ടതെന്ന് സുപ്രീം കോടതി വിധി പകർപ്പിൽ പറയുന്നു.

• ഓണം സ്പെഷ്യൽ സർവ്വീസുകൾ – ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി. യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും.

• റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി.

• സംസ്ഥാനത്ത് അർഹരായ 43,000 കുടുംബങ്ങൾക്കുകൂടി ഓണത്തിന് മുമ്പ് മുൻഗണനാ കാർഡ് അനുവദിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. പുതിയ മുൻഗണനാ കാർഡിനായി സെപ്തംബർ 16 മുതൽ ഒക്ടോബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം.

• ഇറാനിൽനിന്ന്‌ പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്ന ആറ്‌ ഇന്ത്യൻ കമ്പനികൾക്ക്‌ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാനിൽനിന്ന് എണ്ണയോ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളോ വാങ്ങുന്ന കമ്പനിയും രാജ്യവും യുഎസുമായി വ്യാപാരം നടത്തുന്നതിൽനിന്ന് വിലക്കപ്പെടുമെന്ന്‌ യുഎസ് സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റ്‌ അറിയിച്ചു.

• മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവർ പ്രതികളായ മാലെഗാവ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു. കേസിൽ 7 പ്രതികളാണുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0