സപ്ലൈകോ ഓണച്ചന്ത ഓഗസ്റ്റ് 25 മുതൽ #onam
തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കുന്നതിനായി സബ്‌സിഡികളോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 ന് ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സെപ്റ്റംബർ 4 വരെ പത്ത് ദിവസത്തേക്ക് വിപണികൾ നടക്കും. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകൾ 25 ന് വൈകുന്നേരം പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഓഗസ്റ്റ് 25 മുതൽ എല്ലാ മണ്ഡലങ്ങളിലും സർവീസ് നടത്തുന്ന സപ്ലൈകോ വാനുകൾ ന്യായവിലയ്ക്ക് സാധനങ്ങൾ നൽകും. റേഷൻ സംവിധാനത്തിലൂടെ വെള്ള കാർഡ് ഉടമകൾക്ക് 15 കിലോ സ്പെഷ്യൽ അരി 10.90 രൂപയ്ക്ക് ലഭ്യമാക്കും. നീല കാർഡ് ഉടമകൾക്ക് 10 കിലോയും നൽകും.
സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്കും അര ലിറ്ററിന് 179 രൂപയ്ക്കും ലഭ്യമാകും. സബ്‌സിഡിയില്ലാത്ത വെളിച്ചെണ്ണ ലിറ്ററിന് 429 രൂപയ്ക്കും അര ലിറ്ററിന് 219 രൂപയ്ക്കും ലഭിക്കും. സബ്‌സിഡി ഇനങ്ങളിൽ വൻപയർ 75 രൂപയിൽ നിന്ന് 70 രൂപയായി കുറയ്ക്കും.തുവരപരിപ്പിന്റെ വില 105 രൂപയിൽ നിന്ന് 93 രൂപയായി കുറയ്ക്കും. സബ്‌സിഡിയുള്ള മുളക് അര കിലോയിൽ നിന്ന് ഒരു കിലോ ആക്കും.