ന്യൂഡൽഹി: ദീർഘദൂര ട്രെയിനുകളിൽ ഇന്ന് മുതൽ നിരക്ക് വർധനവ് ഉണ്ടാകും. വന്ദേ ഭാരത്, ജൻ ശദാബ്ധി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ നിരക്ക് വർധനവ് ഉണ്ടാകും. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസയും നോൺ എസി കോച്ചുകളിൽ കിലോമീറ്ററിന് ഒരു പൈസയും വർദ്ധനവുണ്ടാകും. 500 കിലോമീറ്റർ വരെയുള്ള രണ്ടാം ക്ലാസ് ട്രെയിനുകളിൽ നിരക്ക് വർധനവ് ഉണ്ടാകില്ല. രണ്ടാം ക്ലാസ് ഓർഡിനറി ട്രെയിനുകളിൽ, ആദ്യത്തെ 501 മുതൽ 1500 കിലോമീറ്റർ വരെ 5 രൂപയും, 1,501 മുതൽ 2,500 കിലോമീറ്റർ വരെ 10 രൂപയും, 2,501 കിലോമീറ്റർ മുതൽ 3,000 കിലോമീറ്റർ വരെ 15 രൂപയും വർദ്ധനവുണ്ടാകും.
സ്ലീപ്പർ ക്ലാസ് ഓർഡിനറി, ഫസ്റ്റ് ക്ലാസ് ഓർഡിനറി ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 50 പൈസയും, സെക്കൻഡ് ക്ലാസ് (മെയിൽ/എക്സ്പ്രസ്), സ്ലീപ്പർ ക്ലാസ് (മെയിൽ/എക്സ്പ്രസ്), ഫസ്റ്റ് ക്ലാസ് (മെയിൽ/എക്സ്പ്രസ്), എസി ചെയർ കാർ, എസി-3 ടയർ/3ഇ, എസി 2 ടയർ, എസി ഫസ്റ്റ് ക്ലാസ്/ഇസി/ഇഎ എന്നിവയ്ക്ക് കിലോമീറ്ററിന് 2 പൈസയുമാണ് നിരക്ക് വർധന.
രാജധാനി, ശദാബ്ധി, വന്ദേ ഭാരത് എന്നിവയ്ക്കും നിരക്ക് വർധന ബാധകമാകും. 2022 ന് ശേഷമുള്ള ആദ്യ നിരക്ക് വർധനയാണിത്. എന്നിരുന്നാലും, റിസർവേഷൻ ഫീസിൽ വർദ്ധനവുണ്ടാകില്ല. നിരക്ക് വർധന സംബന്ധിച്ച നിർദ്ദേശങ്ങൾ എല്ലാ ചീഫ് കൊമേഴ്‌സ്യൽ മാനേജർമാർക്കും നൽകിയിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. സബർബൻ, സീസൺ ടിക്കറ്റുകൾക്ക് നിരക്ക് വർധന ബാധകമല്ല.