തിരുവനന്തപുരം: കവടിയാർ ജവഹർ നഗറിലെ ഭൂമി തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠനെ അറസ്റ്റ് ചെയ്തു. അനന്തപുരി മണികണ്ഠനെയാണ് ബാംഗ്ലൂരിൽ വെച്ച് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. കേസിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.
ജവഹർ നഗറിലെ 1.5 കോടി രൂപയുടെ സ്വത്ത് തട്ടിപ്പ് കേസിലെ പ്രധാന സൂത്രധാരനാണ് മണികണ്ഠൻ. തിരുവനന്തപുരം ഡിസിസി അംഗമാണ്. തട്ടിപ്പ് നടത്തിയ മെറിൻ ജേക്കബ് എന്ന സ്ത്രീക്ക് മണികണ്ഠൻ ആവശ്യമായ രേഖകൾ നൽകിയതായി പോലീസ് കണ്ടെത്തി.