• രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ പെൺകുട്ടി
മൊഴി നൽകി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി പറയുന്നു. കോടതിയിൽ
സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പെൺകുട്ടിയുടെ രഹസ്യ
മൊഴിയും കോടതിയിൽ സമർപ്പിച്ചു.
• നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെ വിട്ടു കോടതി.
തെളിവുകളുടെ അഭാവത്തിലാണ് ദിലീപിനെ വെറുതെ വിട്ടത്. എന്നാൽ കേസിലെ
ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
• മധ്യപ്രദേശിൽ 33 കെവി വൈദ്യുത ലൈനിൽ തട്ടി
പരിശീലന വിമാനം തകർന്നു വീണു. അപകടത്തിൽ
പൈലറ്റിനും മറ്റൊരാൾക്കും പരിക്കേറ്റു. സുക്താര
എയർസ്ട്രിപ്പിൽ നിന്ന് പറന്ന വിമാനം ഇന്നലെ
വൈകുന്നേരം 6.25ന് വൈദ്യുത ലൈനിൽ തട്ടി
അമാഗോണിലെ കൃഷിയിടത്തിൽ
തകർന്നുവീഴുയായിരുന്നു.
• ഒരാഴ്ച പിന്നിട്ടിട്ടും അയവില്ലാതെ ഇന്‍ഡിഗോ യാത്രാപ്രതിസന്ധി. ഇന്നലെ
മാത്രം 350 വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി
ലക്ഷക്കണക്കിന് ആളുകളാണ് യാത്രാദുരന്തത്തിന്റെ ഇരകളായത്. ഇതുവരെ കാണാത്ത
പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ വ്യോമയാനരംഗം കടന്നുപോകുന്നത്.
• രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍
ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും. രാഹുലിന്റെ
പേരിലുള്ള രണ്ടാം ബലാത്സംഗക്കേസിലാണ് തിരുവനന്തപുരം വഞ്ചിയൂര്‍ സെഷന്‍സ്
കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.
• അണ്ടര്‍ 16 വിജയ് മർച്ചന്റ് ട്രോഫിയിൽ മണിപ്പൂരിനെതിരെ കേരളത്തിന് തകർപ്പൻ
വിജയം. ഒരിന്നിങ്സിനും 169 റൺസിനുമായിരുന്നു കേരളത്തിന്റെ വിജയം. 248
റൺസിന്റെ ലീഡ് നേടിയ കേരളം ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ ഒന്നാം
ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സ്
ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂർ 79 റൺസിന് ഓൾ ഔട്ടായതോടെയാണ് ത്രിദിന
മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ കേരളം വിജയം സ്വന്തമാക്കിയത്.
• ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ മുൻ ആശുപത്രി
നഴ്‌സ് കുറ്റക്കാരനെന്ന് കോടതി. 2018 ഒക്ടോബർ 22നാണ് ടോയ കോർഡിംഗ്ലിയുടെ
മൃതദേഹം കെയ്ൻസ് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള വാങ്കെറ്റി
ബീച്ചിലെ മൺതിട്ടകൾക്കിടയിൽ പകുതി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.