ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 04 ഡിസംബർ 2025 | #NewsHeadlines

• ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വിളിച്ചോതി ഓപ്പറേഷൻ ഡെമോ. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരം ശംഖുമുഖത്ത് പടക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും അഭ്യാസപ്രകടനങ്ങൾ അരങ്ങേറിയത്. ഐഎൻഎസ് വിക്രാന്തും മിഗ് 29 വിമാനങ്ങളും അഭ്യാസപ്രകടനങ്ങൾക്ക് കരുത്തേകി.

• ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. റൺമഴ പെയ്ത പോരാട്ടത്തിൽ നാലു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം, നാലു പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.

• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റെക്കോർഡ് ഭേദിച്ച നാഴികക്കല്ലുകളോടെ ഒരു വർഷം പൂര്‍ത്തീകരിച്ചു. ദേശീയ റെക്കോർഡുകൾക്കൊപ്പം ആഗോള അംഗീകാരവും ഇന്ത്യയുടെ അത്ഭുത തുറമുഖം എന്ന് പരക്കെ പ്രശംസിക്കപ്പെടുന്ന വിഴിഞ്ഞത്തെ തേടിയെത്തിയ അസാധാരണ വർഷമാണ് കടന്നുപോയത്.

• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റെക്കോർഡ് ഭേദിച്ച നാഴികക്കല്ലുകളോടെ ഒരു വർഷം പൂര്‍ത്തീകരിച്ചു. ദേശീയ റെക്കോർഡുകൾക്കൊപ്പം ആഗോള അംഗീകാരവും ഇന്ത്യയുടെ അത്ഭുത തുറമുഖം എന്ന് പരക്കെ പ്രശംസിക്കപ്പെടുന്ന വിഴിഞ്ഞത്തെ തേടിയെത്തിയ അസാധാരണ വർഷമാണ് കടന്നുപോയത്.

• ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.

• ലൈം​ഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. ഇതിന് ശേഷം ആയിരിക്കും വിധി പറയുക. കൂടുതൽ വാദം കേൾക്കുന്നതിനായിട്ടാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

• ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് അന്വേഷണ സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ വേണമെന്ന ഇഡി ആവശ്യം വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

• സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0