തളിപ്പറമ്പ്: തളിപ്പറമ്പിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പാലിവാളിന്റെയും തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് സബ്ഡിവിഷൻ പോലീസ് റൂട്ട് മാർച്ച് നടത്തി.
തദ്ദേശ സ്വയംഭരണ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് റൂട്ട് മാർച്ച് നടത്തിയത്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ആലക്കോട്, പയ്യാവൂർ, കുടിയാൻമല സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ റൂട്ട് മാർച്ചിൽ പങ്കെടുത്തു. മൂത്തേടത്ത് ഹൈസ്കൂളിന് സമീപം ആരംഭിച്ച റൂട്ട് മാർച്ച് ചിറവക്കിൽ സമാപിച്ചു.
Police organizes route march in Taliparamba

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.