സഹകരണ പെൻഷൻ ബോർഡ് മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറുന്നു #pension

 

കണ്ണൂർ: സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവരുടെ മസ്റ്ററിംഗ് ജീവൻരേഖ സംവിധാനം വഴി ആധാർ അധിഷ്ഠിത ബയോമെട്രിക്കിലേക്ക് മാറുന്നു. ഇതോടെ വർഷംതോറും ലൈഫ് സർട്ടിഫിക്കറ്റ് നൽകിവരുന്ന രീതി മാറി ലളിതമായ രീതിയിൽ പെൻഷൻകാർക്ക്മസ്റ്ററിംഗ് നടത്താൻ സാധിക്കും. 

മസ്റ്ററിംഗ് ആധാർ അധിഷ്ഠിത ബയോമെട്രിക്കിലേക്ക് മാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് ജവഹർ സഹകരണ ഭവനിൽ മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷനാകും. 

ബോർഡിന്റെ സേവനങ്ങൾ പൂർണ്ണമായും ഇ-ഓഫീസിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും. 

27,000 വരുന്ന പെൻഷൻകാരിൽ ഏറ്റവും മുതിർന്ന പെൻഷൻകാരെ  മന്ത്രി ജി.ആർ. അനിൽ ആദരിക്കും. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0