കുടുംബാരോഗ്യ കേന്ദ്രത്തിലെ ശൗചാലയത്തിൽ അതിഥി തൊഴിലാളി പ്രസവിച്ചു #latest_news

ഇടുക്കി: ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ  ശൗചാലയത്തിൽ അതിഥി തൊഴിലാളി പ്രസവിച്ചു. ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രണ്ട് കുട്ടികളും മരിച്ചു. വയറുവേദനയെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ മധ്യപ്രദേശ് സ്വദേശിനിയായ അനുരാധ (19) ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.   

ആറ് മാസം ഗർഭിണിയായ അനുരാധ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശൗചാലയത്തിൽ ആദ്യം ഒരു ആൺകുട്ടിയെ പ്രസവിച്ചു. ആശുപത്രി ജീവനക്കാർ ഇവരെ ശുചിമുറിയിൽ നിന്ന് മാറ്റി അവരെ പരിചരിക്കുന്നതിനിടയിൽ മറ്റൊരു ആൺകുട്ടിയെ കൂടി  പ്രസവിച്ചു.ആദ്യം രണ്ട് കുട്ടികൾക്കും ചലനം ഉണ്ടായിരുന്നു . ഡോക്ടറുടെ
നിര്‍ദേശപ്രകാരം......

Read more at: https://www.mathrubhumi.com/news/kerala/migrant-labour-gives-birth-at-washroom-of-family-health-centre-twins-dies-1.10786855

 നിർദേശ പ്രകാരം, അമ്മയെയും കുഞ്ഞുങ്ങളെയും വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് രണ്ട് കുഞ്ഞുങ്ങളും മരിച്ചു.അനുരാധ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടികളുടെ മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0