പന്നിത്തടം (തൃശ്ശൂർ): കേച്ചേരി - അക്കികാവ് ബൈപാസിലെ പന്നിത്തടം കവലയില്‍ കെഎസ്ആര്‍ടിസി ബസും മത്സ്യം കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനാലു പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
ഇന്ന് പുലര്‍ച്ചെ 1.30-നാണു അപകടം. കോഴിക്കോട് നിന്ന് കുമളിയിലേക്കാണ് കെഎസ്ആര്‍ടിസി ബസ് സഞ്ചരിച്ചിരുന്നത്. കുന്നംകുളത്തു നിന്ന് മത്സ്യം കയറ്റി ആലത്തൂര്‍ ഭാഗത്തേക്കാണ് ലോറി സഞ്ചരിച്ചിരുന്നത്. അപകടത്തിനു ശേഷം വാഹനങ്ങള്‍ സമീപത്തെ രണ്ടു കടകളിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സിന്റേയും ലോറിയുടേയും മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു.