കോട്ടയം: മെഡിക്കല്‍ കോളേജില്‍ തകര്‍ന്നു വീണ കെട്ടിടം പഴക്കം കാരണം അടച്ചിട്ടതെന്ന്‍ ആരോഗ്യമന്ത്രി. സംഭവസ്ഥലം സന്ദര്‍ശിച്ച് മന്ത്രിമാരായ വീണ ജോര്‍ജും വിഎന്‍ വാസവനും മാധ്യമങ്ങളോട് സംസാരിച്ചു.
കാലപ്പഴക്കം കാരണം പഴയ കെട്ടിടം അടച്ചിടുകയായിരുന്നു. പുതിയകെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനത്തിനായി തുറന്നുകൊടുക്കാന്‍ തയ്യാറെടുക്കുകയായിരുന്നു.
അപകടത്തില്‍ പതിനൊന്നുകാരി അലീന വിന്‍സെന്റിനും തിക്കിലും തിരക്കിലുംപെട്ട് ആശുപത്രി ജീവനക്കാരന്‍ അമൽ പ്രദീപിനും (21) നിസാരമായി പരിക്കേറ്റു.
കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നു വീണ സംഭവം: കെട്ടിടം ബലക്ഷയം കാരണം അടച്ചിട്ടതെന്ന്‍ മന്ത്രി വീണ ജോര്‍ജ് #updated_news
By
Open Source Publishing Network
on
ജൂലൈ 03, 2025