ടെൻഷൻ അടിക്കേണ്ട എല്ലാം ശരിയാകും #Health

 

 

 

 


 ടെൻഷൻ അടിക്കേണ്ടെന്നേ, എല്ലാം ശരിയാകും.’ പറയാൻ എന്തെളുപ്പമാണ്. പക്ഷേ, പ്രാവർത്തികമാക്കാൻ ഏറ്റവും വിഷമമുള്ള കാര്യവും ടെൻഷനടിക്കാതിരിക്കുക എന്നതു തന്നെയാകും. എൽകെജിയിൽ പഠിക്കുന്ന കുട്ടി മുതൽ ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്നവർ വരെ ഏതു നിമിഷവും ടെൻഷന്റെ പിടിയിലായിപ്പോകാം. നിരന്തരമായി മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വരുമ്പോൾ അത് ശാരീരിക രോഗങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യും. 

സ്ട്രെസ് ഹോർമോണുകളുടെ അമിത ഉൽപാദനം മൂലം ശാരീരിക പ്രവർത്തനങ്ങളുടെ താളം തെറ്റുന്നതാണ്  ടെൻഷന് കാരണമായി മാറുന്നത്.  ‘ആങ്സൈറ്റി ന്യൂറോസിസ്’ എന്ന അമിത ഉത്കണ്ഠയുടെ സാധാരണ പേരാണ് ടെൻഷൻ. ജീവിതത്തിൽ നാം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും സമ്മർദവും ഭയവുമൊക്കെ ടെൻഷനെന്നാണ് പൊതുവെ അറിയപ്പെടുന്നത്.  

സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് ഉത്കണ്ഠയുടെ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ശാരീരിക പ്രശ്നങ്ങളുടെ രൂപത്തിലായിരിക്കും  പലപ്പോഴും ടെൻഷൻ പ്രത്യക്ഷപ്പെടുക. പലതരം രോഗലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തുന്നവരിൽ 30 മുതൽ 45 ശതമാനം വരെ ആളുകളുടെ പ്രശ്നം ടെൻഷനാണ്.

ചിലരുടെ മാനസിക സമ്മർദം കാണുമ്പോൾ വീട്ടിലുള്ള പ്രായമായവർ പറയും. ‘ ഇങ്ങനെ ആധി പിടിച്ച് ഒന്നും  വരുത്തി വയ്ക്കല്ലേ’ എന്ന്. കാരണം മനസ്സിന്റെ പിരിമുറുക്കം പലവിധ അസുഖങ്ങളിലേക്കുമുള്ള വാതിലാണ്. 
മാനസിക പിരിമുറുക്കം നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ രോഗങ്ങൾ ഉണ്ടാക്കുന്ന അലട്ടലുകൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും. ഇതിലുടെ ആരോഗ്യപൂർണവും സ ന്തോഷം നിറഞ്ഞതുമായ പുതുജീവിതം സ്വന്തമാക്കാം.
കടുത്ത സങ്കടം തോന്നുന്ന വാർത്തകൾ ചിലർക്ക് അക്ഷരാർഥത്തിൽ ‘ഹൃദയഭേദക’മാകാം. ഇതാണ് ‘സ്ട്രസ്സ് കാർഡിയോ മയോപ്പതി’ മാനസിക പിരിമുറുക്കം വർധിച്ച് ഹൃദയപേശികളിൽ തളർച്ച ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഹൃദയത്തിൽ വിള്ളൽ വീഴ്ത്തുകയും മരണകാരണമാകുകയും ചെയ്യാം.നെഞ്ചിടിപ്പ് പെട്ടെന്ന് വർധിക്കുക, ശ്വാസതടസ്സം അനുഭവപ്പെടൽ,  കടുത്ത നെഞ്ച് വേദന എന്നിവയാണ് ടെൻഷന്റെ പൊതുവായ ലക്ഷണങ്ങൾ.  

 



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0