കളിപ്പാട്ടത്തിനടിയിൽ രാജവെമ്പാല #kingcobra
കൂത്തുപറമ്പ് : ചെറുവാഞ്ചേരിയിൽ വീട്ടിൽ കളിപ്പാട്ടത്തിനടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണവം റോഡിൽ പിപി ശ്രീജിത്തിൻ്റ വീട്ടു വരാന്തയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
കുട്ടികളുടെ ഇലക്ട്രോണിക്ക് കാറിനടിയിൽ നിന്നും അനക്കം കണ്ട് വീട്ടുകാർ നോക്കിയപ്പോഴാണ് രാജവെമ്പാലയെ കണ്ടത്. തുടർന്ന് കണ്ണവംഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
രാത്രി 11 മണിയോടെ സ്ഥലത്തെത്തിയ ഫോറസ്റ്റ് റെസ്ക്യൂവറും മാർക്ക് പ്രവർത്തകനുമായ ബിജലേഷ് കോടിയേരി പാമ്പിനെ പിടികൂടി. രാജവെമ്പാലയ്ക്ക് എട്ടടിയോളം നീളം ഉണ്ട്. പിടികൂടിയ പാമ്പിനെ പിന്നീട് ഫോറസ്റ്റ് അധികൃതർ ഉൾവനത്തിൽ വിട്ടു.