കല്‍പ്പറ്റ: ശുചിമുറിയടക്കം അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതം പേറി ജീവിക്കുകയാണ് വയനാട് സുല്‍ത്താന്‍ ബത്തേരി നഗരത്തിന് ഉള്ളിലുള്ള മാനിക്കുനി ഉന്നതിയിലെ നിവാസികള്‍.
ബത്തേരി നഗരത്തിന് ഉള്ളിലാണ് ആദിവാസി പണിയ വിഭാഗങ്ങള്‍ താമസിക്കുന്ന മാനിക്കുനി ഉന്നതി. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ താമസിക്കുന്ന ഉന്നതിയില്‍ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ല. ഉന്നതിക്ക് സമീപമുള്ള തോട്ടങ്ങളെയാണ് ഇവര്‍ പ്രാഥമിക കൃത്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. മഴ പെയ്താല്‍ മിക്ക വീടുകളിലും ചോര്‍ച്ചയാണ്, ബില്ല് അടക്കാത്തതിനാല്‍ വൈദ്യുതി മുടങ്ങി ഇരുട്ടിലാണ് ഇവിടുത്തുകാര്‍.