ആലപ്പുഴ: അച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഓമനപ്പുഴ സ്വദേശി ജോസ്‌മോൻ ആണ് മകൾ ജാസ്മിനെ കൊലപ്പെടുത്തിയത്. മകൾ വീട്ടിൽ വൈകിയെത്തിയതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തുടക്കത്തില്‍ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തിയത് വീട്ടുകാരുടെ മുൻപിൽ വെച്ചാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. മരണവിവരം വീട്ടുകാർ മറച്ചുവെച്ച് രാവിലെയാണ് പുറത്തുവിട്ടത്.
വിവാഹിതയായ ജാസ്മിൻ ബർത്തവുമായി പിണങ്ങി കുറച്ചുനാളുകളായി സ്വന്തം വീട്ടിലായിരുന്നു താമസം.
ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി #Latest_news
By
Open Source Publishing Network
on
ജൂലൈ 03, 2025