Sulthanbathery എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Sulthanbathery എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമം; കൊടുംകുറ്റവാളിയെ കീഴടക്കി ബത്തേരി പോലീസ് #Wayanad


സുൽത്താൻബത്തേരി:കൊലപാതകവും മോഷണവുമുൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി ഇരുപത്തിനാലോളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വീരമണിയെ (44) ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. തമിഴ്‌നാട് നീലഗിരി തിരുമംഗലം കോളനി സ്വദേശിയായ ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് വലയിലാക്കിയത്.

സംസ്ഥാനത്തിനകത്തും പുറത്തുമായി 24-ഓളം കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വീരമണിയെ നാട്ടുകാരുടെ സഹായത്തോടെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് പള്ളിക്കണ്ടിയിലെ ഒരു വീടിൻ്റെ അടുക്കളവാതിൽ പൊളിച്ച് മാരകായുധങ്ങളുമായി അകത്തുകയറിയ ഇയാൾ, ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് വീട്ടുകാർ ഉണർന്നതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ വലയിലാക്കിയത്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു.

വീട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഉടൻ  നാട്ടുകാരുടെ സഹായത്തോടെ പരിസരം പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, ബത്തേരി നഗരത്തിന് സമീപമുള്ള മണിച്ചിറ പ്രദേശത്തും മോഷണശ്രമം നടന്നതറിഞ്ഞ് അവിടെയും പൊലീസ് പരിശോധന നടത്തി. മണിച്ചിറ-പൂമല റോഡിൻ്റെ അടുത്തുള്ള പറമ്പിലേക്ക് ഇയാൾ ഓടി ഒളിക്കുന്നത് കാണുകയും പിന്തുടരുകയും ചെയ്തു. പോലീസിന് നേരെ കത്തി വീശിയ ഇയാളെ മതിയായ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. 

Attempt to escape by stealing; Defended against police by pointing a weapon; Bathery police overpower the criminal 

ദുരിതം പേറി മാനിക്കുനി ഉന്നതി #Flash_News

 

 

 

 


 കല്‍പ്പറ്റ: ശുചിമുറിയടക്കം അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതം പേറി ജീവിക്കുകയാണ് വയനാട് സുല്‍ത്താന്‍ ബത്തേരി നഗരത്തിന് ഉള്ളിലുള്ള മാനിക്കുനി ഉന്നതിയിലെ നിവാസികള്‍. 

ബത്തേരി നഗരത്തിന് ഉള്ളിലാണ് ആദിവാസി പണിയ വിഭാഗങ്ങള്‍ താമസിക്കുന്ന മാനിക്കുനി ഉന്നതി. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ താമസിക്കുന്ന ഉന്നതിയില്‍ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ല. ഉന്നതിക്ക് സമീപമുള്ള തോട്ടങ്ങളെയാണ് ഇവര്‍ പ്രാഥമിക കൃത്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. മഴ പെയ്താല്‍ മിക്ക വീടുകളിലും ചോര്‍ച്ചയാണ്, ബില്ല് അടക്കാത്തതിനാല്‍ വൈദ്യുതി മുടങ്ങി ഇരുട്ടിലാണ് ഇവിടുത്തുകാര്‍. 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0