പരാതി നല്കാന്‍ വൈകിയതില്‍ സംശയം : സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി #Director_Ranjith
ബംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗീക പീഡനക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദ് ചെയ്തു. പരാതി നല്‍കാന്‍ വൈകിയത് സംശയാസ്പദമാണെന്നും പരാതിയില്‍ പറയുന്ന പലകാര്യങ്ങളിലും വ്യക്തതയില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. കോഴിക്കോട് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചെന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട രഞ്ജിത്ത് കോടതിയെ സമീപിച്ചതിരുന്നു.
കേസിലെ തുടർനടപടികൾ കർണാടക ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. 2012ൽ ബംഗളുരുവിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽവെച്ച് രഞ്ജിത്ത് മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.