തമിഴക വെട്രി കഴകം: മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ് #TVK

 

ചെന്നൈ: നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തമിഴക വെട്രി കഴക (ടിവികെ)ത്തിൻ‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്.   ടിവികെ പാർടി അധ്യക്ഷനും സ്ഥാപകനുമാണ് വിജയ്.   ചെന്നൈയിൽ ചേർന്ന പാർടിയുടെ നേതൃയോ​ഗത്തിലാണ് തീരുമാനം അറിയിച്ചത്.  

തെരഞ്ഞെടുപ്പിൽ ബിജെപിയുമായി പാർടി സഖ്യത്തിലേർപ്പെടില്ലെന്ന് ടിഎംകെ വൃത്തങ്ങൾ അറിയിച്ചു. ഡിഎംകെ, എഐഡിഎംകെ, ബിജെപി പാർടികളുമായി കൂട്ടുചേരാത്ത പാർടികളുടെ സഖ്യത്തെ ഡിഎകെ നയിക്കും. അ‌ടുത്തമാസം വിപുലമായി സംസ്ഥാന സമ്മേളനം സംഘടിപ്പിക്കും. പാർടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ​ഗ്രാമ‌ങ്ങൾതോറും ക്യാമ്പയിനുകൾ നടത്താനും നേതൃയോ​ഗം തീരുമാനിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0