മട്ടന്നൂരിൽ 34 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ #latest_news
By
Editor
on
ജൂലൈ 23, 2025
മട്ടന്നൂർ: കാറിൽ കടത്തിയ 17 ലിറ്റർ മദ്യവുമായി യുവാവ് മട്ടന്നൂരിൽ എക്സൈസിന്റെ പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ. പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് പടിയൂർ കല്ലുവയൽ സ്വദേശി കുരക്കനാൽ വീട്ടിൽ കെ എസ് നിഖിലിനെ 34 കുപ്പി മദ്യവുമായി പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.