കണ്ണൂർ സർവകലാശാലാ വാർത്തകൾ #university
പുതുക്കിയ പരീക്ഷാ തീയതി
ബസ് സമരം മൂലം മാറ്റി വെച്ച ജൂലൈ 8 ലെ ആറാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (മെയ് 2025 ) പരീക്ഷകൾ ജൂലൈ 21 ന് നടക്കും.
പുനർ മൂല്യനിർണ്ണയ ഫലം
പാലയാട് സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ പത്താം സെമസ്റ്റർ ബി എ എൽ എൽ ബി (മെയ് 2025 )പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി പി സപ്ലിമെന്ററി (ജനുവരി 2025) പരീക്ഷകൾക്ക് രെജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ജൂലൈ 21 വരെയായി പുനഃ ക്രമീകരിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.