• കേരളത്തിലെ വിനോദസഞ്ചാര മേഖലയെ സ്‌ത്രീ കേന്ദ്രീകൃതവും
സ്‌ത്രീപക്ഷവുമാക്കാൻ കൂടുതൽ പദ്ധതികളുമായി സംസ്ഥാന സർക്കാർ. സ്‌ത്രീസൗഹൃദ
വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സ്‌ത്രീകൾ നടത്തുന്ന 140
ടൂറിസം സംരംഭങ്ങൾക്ക് ധനസഹായം നൽകും.
• ഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്‌തികളിലായി 3.12 ലക്ഷം ഒഴിവുകൾ. ലോക്കോ
പൈലറ്റ്, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, സിഗ്‌നലിങ്, കൊമേഴ്‌സ്യൽ
വിഭാഗങ്ങളിലാണ് കൂടുതൽ ഒഴിവുകൾ.
• സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ ഔദ്യോഗിക
വസതിയില്‍നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ച്
സുപ്രീം കോടതി അഡ്മിനിസ്‌ട്രേഷൻ.
• സമൂഹമാധ്യമങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സജീവമാകേണ്ടതില്ലെന്ന
നിര്‍ദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ആദ്യ
സര്‍ക്കുലർ.
• സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേരുള്ളതായി
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ
സമ്പര്‍ക്കപ്പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്.
• ഇസ്രയേലുമായുള്ള വെടിനിർത്തലിനു ശേഷം ആദ്യമായി പൊതുവേദിയിൽ
പ്രത്യക്ഷപ്പെട്ട് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി. ഷിയാ മുസ്ലിങ്ങൾ
അതീവ പ്രാധാന്യം നൽകുന്ന അഷൂറ ദിവസത്തിലാണ് ഖമനേയി പൊതുവേദിയിൽ എത്തിയത്.
• പ്രസവശേഷം ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ കൊച്ചിയിലെ ആശുപത്രിയിൽ
ഉപേക്ഷിച്ച പെൺകുഞ്ഞ് ഝാർഖണ്ഡിലേക്ക് മടങ്ങുന്നു. ‘നിധി’ എന്ന്
ആരോഗ്യമന്ത്രി പേരിട്ട കുഞ്ഞ് ഇനി ഝാർഖണ്ഡ് സിഡബ്ല്യൂസിയുടെ സംരക്ഷണയിൽ
കഴിയും.