പേവിഷ ബാധ; പരിയാരത്ത് മരണപ്പെട്ട കുട്ടിയുടെ രണ്ടു പരിശോധന ഫലവും പോസിറ്റീവ്. #FlashNews

പരിയാരം : കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തെരുവ് നായയുടെ അക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിലിരിക്കെ മരണപ്പെട്ട തമിഴ്നാട് സേലം സ്വദേശി ഹരിത് എന്ന കുട്ടിയുടെ രക്തസാമ്പിളും നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീരിന്റെ സാമ്പിളും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ പരിശോധിച്ചതിന്റെ ഫലം പോസിറ്റീവ് ആണെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു. 

അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ആയിരുന്ന കുട്ടി ജൂണ്‍ 28ന് ശനിയാഴ്ചയാണ് മരണപ്പെട്ടത്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0