കണ്ണൂർ : കുടുംബശ്രീ പദ്ധതികളെക്കുറിച്ച് അവബോധവും പ്രചാരവും നല്‍കുന്നതിനായുള്ള ജില്ലാതല ഏകദിന മാധ്യമ ശില്‍പശാല ജൂണ്‍ 27 ന് രാവിലെ 10 ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ റോയല്‍ ഒമാര്‍സില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയാകും. കുടുംബശ്രീ മിഷന്‍ ഈ വര്‍ഷം ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍, തദ്ദേശീയ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍, സി ഡി എസുകളിലെ സംരംഭകരുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍, മാധ്യമ പ്രവര്‍ത്തരുടെ സംശയ നിവാരണം എന്നിങ്ങനെ നാല് സെഷനുകളിലായാണ് ശില്‍പശാല നടക്കുന്നത്.
കുടുംബശ്രീ പദ്ധതികളെ കുറിച്ചുള്ള കണ്ണൂർ ജില്ലാ തല മാധ്യമ ശില്‍പശാല 27ന്. #Kudumbasree
on
ജൂൺ 25, 2025