സാംഗ്ലി, മഹാരാഷ്ട്ര:നീറ്റ് മോക്ക് ടെസ്റ്റിൽ പത്താം ക്ലാസ് പരീക്ഷയിൽ 92.6 ശതമാനം മാർക്ക് നേടിയ സാധന ഭോൺസ്ലെ എന്ന പെൺകുട്ടി ഒരു വർഷത്തിലേറെയായി നീറ്റ് പരീക്ഷയിലെ മോക്ക് ടെസ്റ്റിൽ കുറഞ്ഞ മാർക്ക് നേടിയതിന് പിതാവ് അവളെ കൊലപ്പെടുത്തി.പ്രാക്ടീസ് ടെസ്റ്റുകളിൽ അവൾക്ക് കുറഞ്ഞ മാർക്ക് ലഭിച്ചു, ഇത് അവളുടെ പിതാവും , സ്കൂൾ അധ്യാപകനുമായ ധോണ്ടിറാം ഭോൺസ്ലെയെ ചൊടിപ്പിച്ചു.
പിതാവിന്റെ വടികൊണ്ടുള്ള തുടർച്ചയായ മർദനത്തിൽ പന്ത്രണ്ടാം ക്ലാസ്സുകരിയായ മകൾക്ക് ഗുരുതരമായി പരിക്കേറ്റു, ആക്രമണത്തിൽ സാധന ഭോൺസ്ലെയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. സാംഗ്ലിയിലെ ഉഷകൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ലഭിക്കുന്നതിന് മുമ്പ് മരിച്ചു.
മാർക്ക് കുറവായതിനാൽ അവളുടെ അച്ഛൻ മർദ്ദിച്ചതായും തുടർന്ന് ആശുപത്രിയിൽ വെച്ച് അവൾ മരിച്ചതായും കാണിച്ച് പെൺകുട്ടിയുടെ അമ്മ ജൂൺ 22 ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്ത് ജൂൺ 24 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.