തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണു. #Building_collapsed



 

 


ശക്തമായ മഴയില്‍ തൃശൂര്‍ കൊടകരയില്‍ കെട്ടിടം ഇടിഞ്ഞു  വീണു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് ഇടിഞ്ഞുവീണത്. മൂന്ന് പേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. രാഹുല്‍, അലീം, റൂബല്‍ എന്നിവരാണ് കുടുങ്ങിയത്.

പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.17 പേരോളം ആണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. രാവിലെ ഏകദേശം ആറുമണിയോടെയാണ് കെട്ടിടം ഇടിഞ്ഞു വീണത്. വീട് തകര്‍ന്നുവീണതോടെ മറ്റുള്ളവര്‍ 14 പേരും ഓടി രക്ഷപ്പെടുകയായിരുന്നു.രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ചത്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നു. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0