ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 16 ജൂൺ 2025 | #NewsHeadlines

• കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

• കൊല്ലത്ത് റെയിൽവേ ട്രാക്കിനും വൈദ്യുതി ലൈനിനും മുകളിലേക്ക് മരം വീണതിനെ തുടർന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

• ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണം.

• തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബ്രിട്ടന്റെ യുദ്ധവിമാനമാണ് ലാൻഡ് ചെയ്തത്. ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു.

• വീണ്ടും രാജ്യത്ത് ആകാശ ദുരന്തം, ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ 7 മരണം. യാത്രക്കാരായ ആറ്പേരും പൈലറ്റുമാണ് മരണപ്പെട്ടത്.

• ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ 7 മരണം. യാത്രക്കാരായ ആറ്പേരും പൈലറ്റുമാണ് മരണപ്പെട്ടത്.

• തീപിടിച്ച ‘വാൻഹായ്‌ 503’ കപ്പൽ കേരളതീരത്തുനിന്ന്‌ ഏറെ അകലേക്ക്‌. നിലവിൽ കൊച്ചിതീരത്തിന്‌ പടിഞ്ഞാറായി 50 നോട്ടിക്കൽ മൈൽ അകലെയാണ്‌ കപ്പൽ. ഓഫ്‌ഷോർ വാരിയർ കപ്പലുമായി ബന്ധിപ്പിച്ച്‌ കപ്പലിനെ കൂടുതൽ അകലേക്ക്‌ വലിച്ചുകൊണ്ടുപോകുകയാണ്‌.

• കെനിയയിലെ നെഹ്‌റുവില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0