പാലക്കാട്: കണ്ണില്‍ മരക്കൊമ്പ് തുളച്ചുകയറി കാഴ്ച നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് രക്ഷകരായി കൊച്ചി അമൃത ആശുപത്രി. പാലക്കാട് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ ഇടത്തെ കണ്ണില്‍ തുളച്ചു കയറിയത്, 9.5 സെന്റീമീറ്റര്‍ നീളവും 1.4 സെന്റിമീറ്റര്‍ വ്യാസവും വരുന്ന മരക്കൊമ്പാണ്.
ഇടത്തെ കണ്ണിന്റെ അറ്റം തുളച്ച മരക്കമ്പ് ഉള്ളിലൂടെ കയറി മൂക്കിന്റെ പാലവും തുളച്ച് വലത്തെ കണ്ണിന്റെ ഇടത്തെ അറ്റം വരെ തുളച്ചു കയറിയ നിലയിലായിരുന്നു. പാലക്കാട്ടെയും തൃശ്ശൂരിലെയും സ്വകാര്യ ആശുപത്രികളിൽ വിദ്യാര്‍ത്ഥിയെ എത്തിച്ചെങ്കിലും മരക്കൊമ്പ് നീക്കം ചെയ്യാന്‍ സാധിച്ചില്ല.
തുടര്‍ന്നാണ് ബന്ധുക്കള്‍ വിദ്യാര്‍ത്ഥിയെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചത്. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മരക്കൊമ്പ് നീക്കം ചെയ്തു. വിദ്യാര്‍ഥിയുടെ കാഴ്ചയും തിരികെ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.